ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംബന്ധിച്ച്
എന്താണ്
ഡിജിറ്റല്‍ സിഗ്നേച്ചര്‍ – ഗണിതശാസ്ത്രപരമായ ഒരു സമ്പ്രദായം ഉപയോഗിച്ച്
കംമ്പ്യൂട്ടറിലുള്ള വിവരങ്ങളുടെ പ്രമാണിത്വം ഉറപ്പ് വരുത്തുന്ന ഒരു
സംവിധാനമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. ഡിജിറ്റല്‍ സിഗ്നേച്ചര്‍
ലഭിക്കുന്നത് ഒരു വ്യക്തിക്കാണ്, സ്ഥാപനത്തിനല്ല(പഞ്ചായത്തിനല്ല). ആയതുകൊണ്ടുതന്നെ
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആ
വ്യക്തിക്കാണ്(സെക്രട്ടറി). ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍
ആര്‍ക്കും കൈമാറി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
വേറെ ഒരാളെ കൊണ്ടു
പേപ്പറില്‍ നമ്മുടെ ഒപ്പ് ഇടുവിക്കുന്നതിന് തുല്യമാണ് ഡിജിറ്റല്‍
സിഗ്നേച്ചര്‍ ടോക്കണ്‍ ആര്‍ക്കെങ്കിലും കൈമാറി പ്രവര്‍ത്ത നങ്ങള്‍
നടത്തുന്നത്.
എന്തിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ -
കംമ്പ്യൂട്ടറിലുള്ള വിവരങ്ങളുടെ പ്രമാണിത്വം (Authentication)
തെളിയിക്കുന്നതിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. കൈകൊണ്ട്
രേഖകളില്‍ ഒപ്പിടുന്നതിന് തുല്യമായി, കംമ്പ്യൂട്ടറിലുള്ള വിവരങ്ങള്ക്ക്
അംഗീകാരം നല്കുന്നതിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. IT Act 2000 പ്രകാരം ഇതു
നിയമാനുസൃതമാണ്.
പഞ്ചായത്തുകളും ഡിജിറ്റല്‍ സിഗ്നേച്ചറും
കംമ്പ്യൂട്ടര്‍വല്ക്കരണം പുരോഗമിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലും ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ഉപയോഗം അനിവാര്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തു സെക്രട്ടറിമാര്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിലവില്‍ ഉപയോഗിക്കേണ്ടതുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കൂലി നല്കുന്നതിന്റെ ഭാഗമായി ബാങ്കുകളിലേക്ക് തുക മാറ്റം ചെയ്യുന്നതിനും, ഡയറക്ട് ബെനിഫിഷറി ട്രാന്സ്ഫര്‍ സമ്പ്രദായം സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സേവന പെന്‍ഷന്‍ ,സോഫ്റ്റ്വെയറിലുമാണ് നിലവില്‍ സെക്രട്ടറിമാര്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഭാവിയില്‍ കംമ്പ്യൂട്ടര്‍ വഴി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രമാണിത്വം ഉറപ്പ് വരുത്തുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതാണ്.
National Informatics Center (NIC) നാണ് കേരളത്തില്‍ ഗ്രാമപഞ്ചായത്തു സെക്രട്ടറിമാര്‍ക്കു് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്കുകന്നതിനുള്ള അധികാരം സര്‍ക്കാര്‍ നല്കിയിരിക്കുന്നത്. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി NREGA സെക്രട്ടറിമാരുടെ അപേക്ഷ വാങ്ങി NIC യില്‍ നല്കി സെക്രട്ടറിമാര്‍ക്കു ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുത്ത് നല്കിയിട്ടുണ്ട്. ഈ രീതിയില്‍ ലഭിക്കാത്ത സെക്രട്ടറിമാര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്കേണ്ടതിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് NIC യില്‍ നേരിട്ട് അപേക്ഷിച്ചും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സ്വന്തമാക്കാവുന്നതാണ്. ഏതു രീതിയില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിച്ചാലും അതുപയോഗിച്ച് രണ്ടുപ്രവര്‍ത്തനങ്ങളും നടത്താവുന്നതാണ്.

more details visit : help.ikm.in
No comments:
Post a Comment