Tuesday, August 6, 2013

Digital Signature - FAQ

നിലവില്‍ സെക്രട്ടറി ചുമതല ഇല്ലാത്ത പഞ്ചായത്തുകളില്‍‍‌‍ ഡിജിറ്റല്‍ സിഗ്നേച്ചറിന് അപേക്ഷ നല്കേണ്ടതുണ്ടോ ?
പഞ്ചായത്തുകള്‍ നല്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ബാങ്ക് വഴി ആക്കിയതിനാല്‍ പഞ്ചായത്തിലെ ഉത്തരവാദിത്വപെട്ടവര്‍ തന്നെയാണ് വിവരങ്ങള്‍ ഇന്റര്‍നെറ്റിലേക്ക് അയക്കുന്നത് എന്ന് ഉറപ്പ് വരുത്തലാണ് നിലവില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ഒരു ഉപയോഗം. സെക്രട്ടറി തല്ക്കാലം ഇല്ലെങ്കിലും ഈ ജോലി നടക്കേണ്ടതുള്ളതിനാല്‍ നിലവില്‍ ചാര്‍ജ്ജ് ഉള്ള ഉദ്യോഗസ്ഥന് സ്വന്തം പേരില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കാവുന്നതാണ്. എന്നാല്‍ സെക്രട്ടറി ചുമതല ഏറ്റാല്‍ അദ്ദേഹം സ്വന്തം പേരില്‍ വേറെ അപേക്ഷ നല്കി പ്രതേകം ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ സിഗ്നേച്ചറിന് അപേക്ഷ നല്കുമ്പോള്‍ അപേക്ഷയില്‍ കാണിക്കേണ്ട ഫോണ്‍നംമ്പറും, ഇ മെയില്‍ ഐ.ഡിയും പഞ്ചായത്തിന്റെ ആണോ ?
അല്ല. ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്കുന്നത് സ്ഥാപനത്തിനല്ല, വ്യക്തിപരമാണ്. ആയതുകൊണ്ടു തന്നെ വ്യക്തിപരമായ ഫോണ്‍നംമ്പറും, ഇ മെയില്‍ ഐ.ഡിയും ആണ് നല്കേണ്ടത്.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിച്ച സെക്രട്ടറി സ്ഥലം മാറി പോകുമ്പോള്‍ എന്തു ചെയ്യും ?
മുകളില്‍ പ്രതിപാധിച്ച പോലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്കുന്നത് വ്യക്തിപരമായതിനാല്‍ ഇതേ ഡിജിറ്റല്‍ സിഗ്നേച്ചര്‍ തന്നെ അദ്ദേഹം പുതിയതായി ചെല്ലുന്ന ഓഫീസിലും ഉപയോഗിക്കേണ്ടതാണ്. പ്രവര്‍ത്തിച്ചു വന്നിരുന്ന ഓഫീസിലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ deactivate ചെയ്യുകയും പുതിയ ഓഫീസിലെ സ്വന്തം കംമ്പ്യൂട്ടറില്‍ activate ചെയ്യേണ്ടതുമാണ്.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിച്ച സെക്രട്ടറി ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ എന്തു ചെയ്യും ?
നിലവില്‍ രണ്ടു വര്‍ഷത്തെ കാലാവധിയാണ് ഡിജിറ്റല്‍ സിഗ്നേച്ചറിനുള്ളത്. വിരമിച്ച സെക്രട്ടറിമാര്‍ ആ കാലാവധി കഴിഞ്ഞാല്‍ പിന്നെ പുതുക്കേണ്ടതില്ല. കാലാവധി കഴിയും വരെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കേണ്ട എന്തെങ്കിലും വ്യക്തിപരമായ ആവശ്യങ്ങളുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.
ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ സുരക്ഷിതമായ ഉപയോഗം എങ്ങനെയാണ് ?
ഐ.ടി ആക്റ്റ് പ്രകാരം നിയമാനുസൃതമായ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വളരെ സുരക്ഷിതമായി ഉപയോഗിക്കേണ്ടതുണ്ട്. യാതോരു കാരണവശാലും ടോക്കണോ , പാസ് വേര്‍ഡോ വേറെ ആര്‍ക്കെങ്കിലും കൈമാറി നല്കുന്നത് അപകടകരമാണ്. സെക്രട്ടറി മാത്രം ഉപയോഗിക്കുന്ന കംമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതും ടോക്കണ്‍ എപ്പോഴും സ്വന്തം കൈയ്യില്‍ തന്നെ സൂക്ഷിക്കേണ്ടതുമാണ്. നിലവില്‍ സെക്രട്ടറിമാര്‍ക്കു ലാപ് ടോപ്പ് വാങ്ങാന്‍ ഉത്തരവുള്ളതിനാല്‍ അങ്ങനെ വാങ്ങി സെക്രട്ടറി മാത്രം ഉപയോഗിക്കുന്ന ലാപ്പ് ടോപ്പില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും.
നിലവിലെ പ്രധാന പ്രശ്നങ്ങള്‍
PIN Number : ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുമ്പോള്‍‍ തന്നെ കൂടെ ലഭിക്കുന്ന പിന്‍ നംമ്പര്‍ സെക്രട്ടറിമാര്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാല്‍ പിന്‍ നംമ്പര്‍ 3 വട്ടം തെറ്റായി അടിച്ചാല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ താല്ക്കാലികമായി പ്രവര്‍ത്തനരഹിതമാവുന്നതാണ്. പിന്നീട് NIC യുടെ ജില്ലാ ഓഫീസുമായി ബന്ധപെട്ടുമാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ.

Digital Signature in Panchayat

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംബന്ധിച്ച്
എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ – ഗണിതശാസ്ത്രപരമായ ഒരു സമ്പ്രദായം ഉപയോഗിച്ച് കംമ്പ്യൂട്ടറിലുള്ള വിവരങ്ങളുടെ പ്രമാണിത്വം ഉറപ്പ് വരുത്തുന്ന ഒരു സംവിധാനമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നത് ഒരു വ്യക്തിക്കാണ്, സ്ഥാപനത്തിനല്ല(പഞ്ചായത്തിനല്ല). ആയതുകൊണ്ടുതന്നെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്(സെക്രട്ടറി). ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ ആര്‍ക്കും കൈമാറി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
വേറെ ഒരാളെ കൊണ്ടു പേപ്പറില്‍ നമ്മുടെ ഒപ്പ് ഇടുവിക്കുന്നതിന് തുല്യമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ ആര്‍ക്കെങ്കിലും കൈമാറി പ്രവര്‍ത്ത നങ്ങള്‍‌‍ നടത്തുന്നത്.
എന്തിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ - കംമ്പ്യൂട്ടറിലുള്ള വിവരങ്ങളുടെ പ്രമാണിത്വം (Authentication) തെളിയിക്കുന്നതിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. കൈകൊണ്ട് രേഖകളില്‍ ഒപ്പിടുന്നതിന് തുല്യമായി, കംമ്പ്യൂട്ടറിലുള്ള വിവരങ്ങള്ക്ക് അംഗീകാരം നല്കുന്നതിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. IT Act 2000 പ്രകാരം ഇതു നിയമാനുസൃതമാണ്.
പഞ്ചായത്തുകളും ഡിജിറ്റല്‍ സിഗ്നേച്ചറും
കംമ്പ്യൂട്ടര്‍വല്ക്കരണം പുരോഗമിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലും ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ഉപയോഗം അനിവാര്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തു സെക്രട്ടറിമാര്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിലവില്‍ ഉപയോഗിക്കേണ്ടതുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കൂലി നല്കുന്നതിന്റെ ഭാഗമായി ബാങ്കുകളിലേക്ക് തുക മാറ്റം ചെയ്യുന്നതിനും, ഡയറക്ട് ബെനിഫിഷറി ട്രാന്സ്ഫര്‍ സമ്പ്രദായം സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സേവന പെന്‍ഷന്‍ ,സോഫ്റ്റ്വെയറിലുമാണ് നിലവില്‍ സെക്രട്ടറിമാര്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഭാവിയില്‍ കംമ്പ്യൂട്ടര്‍ വഴി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രമാണിത്വം ഉറപ്പ് വരുത്തുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതാണ്.
National Informatics Center (NIC) നാണ് കേരളത്തില്‍ ഗ്രാമപഞ്ചായത്തു സെക്രട്ടറിമാര്‍ക്കു് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്കുകന്നതിനുള്ള അധികാരം സര്‍ക്കാര്‍ നല്കിയിരിക്കുന്നത്. നിലവി‍ല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി NREGA സെക്രട്ടറിമാരുടെ അപേക്ഷ വാങ്ങി NIC യില്‍ നല്കി സെക്രട്ടറിമാര്‍ക്കു ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുത്ത് നല്കിയിട്ടുണ്ട്. ഈ രീതിയില്‍ ലഭിക്കാത്ത സെക്രട്ടറിമാര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്കേണ്ടതിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് NIC യില്‍ നേരിട്ട് അപേക്ഷിച്ചും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സ്വന്തമാക്കാവുന്നതാണ്. ഏതു രീതിയില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിച്ചാലും അതുപയോഗിച്ച് രണ്ടുപ്രവര്‍ത്തനങ്ങളും നടത്താവുന്നതാണ്.
more details visit : help.ikm.in